അമീര്‍ അടുത്ത മാസം ട്രംപുമായി കൂടിക്കാഴ്ച നടത്തും

ഈയുഗം ന്യൂസ് ബ്യൂറോ     June  08, 2019   Saturday   01:14:25pm

news
ദോഹ: അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി ജൂലൈ 9 ന് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു.

മേഖലയിലെ പ്രശ്നങ്ങള്‍, സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമീറും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ഉപരോധ രാജ്യങ്ങള്‍ സഹകരിക്കാത്തതാണ് കാരണം. അതേസമയം മേഖലയില്‍ ഇറാനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ ഖത്തറിന്റെ സഹായം അമേരിക്കക്ക് അത്യാവശ്യമാണ്. പക്ഷേ ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാതെ മേഖലയില്‍ സഹകരണം സാധ്യമല്ലെന്നാണ് ഖത്തറിന്റെ നിലപാട്.


Sort by