ഖത്തറില്‍ നാളെ ചെറിയ പെരുന്നാള്‍

ഈയുഗം ന്യൂസ് ബ്യൂറോ     June  03, 2019   Monday   08:27:46pm

news
ദോഹ: ഖത്തറില്‍ ഈദുല്‍ ഫിതര്‍ നാളെയായിരിക്കുമെന്നു (ചൊവ്വാഴ്ച, ജൂണ്‍ 4) ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മാസപ്പിറവി കമ്മിറ്റി അറിയിച്ചു. പെരുന്നാള്‍ നമസ്ക്കാരം രാവിലെ അഞ്ചു മണിക്കായിരിക്കുമെന്നു മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പെരുന്നാള്‍ നമസ്ക്കാരത്തിനായി രാജ്യത്ത് പള്ളികളും ഈദ് ഗാഹുകളും അടക്കം 489 സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 67 സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്ക്കാരം നിര്‍വഹിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.


  

  

Sort by