// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  01, 2019   Saturday   01:57:31pm

news



whatsapp

ദോഹ: ഖത്തര്‍ ശരിയായ പാതയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ ഗള്‍ഫ്‌ പ്രതിസന്ധിക്ക് ഒരു പരിഹാരം സാധ്യമാവുകയുള്ളു എന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സഫ്.

മക്കയില്‍ നടന്ന ജി.സി.സി, അറബ് ലീഗ്, ഓ.ഐ.സി ഉച്ചകോടികള്‍ക്കിടയിലാണ് സൗദി മന്ത്രിയുടെ പ്രസ്താവനയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി മക്കയിലെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഖത്തറിനോടുള്ള സൗദി നിലപാടിലുള്ള മാറ്റത്തിന്‍റെ സൂചനയല്ലെന്നു തെളിയിക്കാനാണ് ഇബ്രാഹിം അല്‍ അസ്സഫിന്റെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.

ഉപരോധം തുടങ്ങിയതിന് ശേഷം ആദ്യമായാണ്‌ ഒരു ഉന്നതതല സംഘം സൗദി സന്ദര്‍ശിച്ചത്. മാത്രമല്ല ഒരു ഖത്തര്‍ വിമാനം സൗദിയില്‍ ഇറങ്ങുകയും ചെയ്തു. ലോക മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള മഞ്ഞുരുകലിന്റെ ലക്ഷണമാണെന്നും പ്രശ്ന പരിഹാരത്തിന്റെ തുടക്കമാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

"ഖത്തര്‍ ഇതിനുമുമ്പുള്ള ഉച്ചകോടികളിലും പങ്കെടുത്തിട്ടുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല. മറ്റു ഉപരോധ രാജ്യങ്ങളെപ്പോലെ ഗള്‍ഫ്‌ പ്രതിസന്ധിയുടെ കാരണങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സൗദിയുടെയും നിലപാട്," അല്‍ അസ്സഫ് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയില്‍ അയവുവരുത്തിയതായി വിലയിരുത്തപ്പെടുന്നു. കുവൈത് അമീറിന്‍റെ അഭ്യര്‍ഥനപ്രകാരം ഖത്തര്‍ പ്രധാനമന്ത്രിയും സല്‍മാന്‍ രാജാവും തമ്മില്‍ ഹസ്തദാനം നടത്തി. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്മാനുമായും പ്രധാനമന്ത്രി ഹസ്തദാനം ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. പക്ഷേ ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതായി എന്നറിയില്ല. സൗദി സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ പ്രധാനമന്ത്രി ദോഹയില്‍ തിരിച്ചെത്തി.

Comments


   Станки, лезвия

   Станки, лезвия

   Я покупал тут Косметика » Гигиена » Средства для бритья » Станки, лезвия товаромания.рф/index.php?cat=78552 доставили бесплатно

   Я покупал тут Косметика » Гигиена » Средства для бритья » Станки, лезвия товаромания.рф/index.php?cat=78552 доставили бесплатно

   Косметика » Гигиена » Средства для бритья » Станки, лезвия Бесплатная доставка Станки, лезвия Оптом и в розницу в гипермаркете Товаромания.РФ

   Косметика » Гигиена » Средства для бритья » Станки, лезвия Бесплатная доставка Станки, лезвия Оптом и в розницу в гипермаркете Товаромания.РФ

Page 1 of 1