// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  28, 2019   Tuesday   10:53:24pm

news



whatsapp

ദോഹ: ഈദുല്‍ ഫിത്റിന് മുമ്പ് അഞ്ചു ദിവസം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. മെയ്‌ 30 മുതല്‍ ജൂണ്‍ നാല് വരെ മെട്രോ സര്‍വിസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

അതേസമയം പെരുന്നാള്‍ ദിവസം പ്രവര്‍ത്തന സമയം ദീരഘിപ്പിക്കും. "ജൂണ്‍ നാലിന് പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചു ആറു മണി മുതല്‍ ആരഭിക്കും എന്ന് അറിയിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്," മെട്രോ അധികൃതര്‍ പറഞ്ഞു.

നെറ്റ്‌വര്‍ക്ക് വികസനത്തിനും മറ്റു സ്റ്റേഷനുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് അഞ്ചു ദിവസം സര്‍വീസ് നിര്‍ത്തിവെക്കുന്നത്‌. റെഡ് ലൈന്‍ സര്‍വീസിന് ലഭിച്ച പിന്തുണയ്ക്ക്‌ ഖത്തര്‍ റെയില്‍ അധികൃതര്‍ എല്ലാവര്ക്കും നന്ദി അറിയിച്ചു.

റെഡ് ലൈനിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കതാറ, ഖത്തര്‍ യൂനിവേര്‍സിറ്റി, ലുസൈല്‍ എന്നീ സ്റ്റേഷനുകള്‍ ഉടന്‍ തുറക്കും,

Comments


Page 1 of 0