// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  28, 2019   Tuesday   09:54:23pm

news



whatsapp

ദോഹ: സുരക്ഷയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്കായി വാട്ട്‌സ് ആപ് ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്‌ റിലേഷന്‍സ് വിഭാഗം അറിയിച്ചു. ട്രാഫിക് അറിയിപ്പുകള്‍, അഗ്നി സുരക്ഷ എന്നിവക്കായിരിക്കും മുന്‍ഗണന നല്‍കുക.

മാത്രമല്ല വാട്ട്‌സ് ആപ് ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക് പരസ്യങ്ങള്‍, വീഡിയോകള്‍, ക്ഷണം, മന്ത്രാലയത്തിന്റെ വിവധ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എന്നിവയും ലഭിക്കും.

ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഗൂഗിള്‍ ഫോറം (http://bit.ly/2YycGRA) പൂരിപ്പിക്കണമെന്ന് മന്ത്രാലയം അയച്ച സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

ഇതിന്‍റെ ഉപകാരം എല്ലാവര്‍ക്കും ലഭിക്കാന്‍ മറ്റുള്ളവരെയും അറിയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Comments


Page 1 of 0