// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  27, 2019   Monday   07:16:53pm

news



whatsapp

ദോഹ: ഈ മാസം 30 ന് മക്കയില്‍ നടക്കുന്ന ജി.സി.സി അടിയന്തിര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി രാജാവിന്‍റെ ക്ഷണം.

കിംഗ്‌ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദില്‍ നിന്നുള്ള ക്ഷണക്കത്ത് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ്‌ അല്‍ സയാനി ദോഹയില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിക്ക് കൈമാറി.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നം മൂലം മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷം ചര്‍ച്ച ചെയ്യാനാണ് അടിയന്തിര ഉച്ചകോടി.

Comments


Page 1 of 0