// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  22, 2019   Wednesday   09:40:35pm

news



whatsapp

ദോഹ: സീറ്റുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് ഖത്തര്‍ റെയില്‍. ട്വിറ്റെറിലൂടെയാണ് ഖത്തര്‍ റെയില്‍ ഇക്കാര്യം അറിയിച്ചത്.

"എല്ലാ യാത്രക്കാരുടെയും സുരക്ഷിതത്വവും സൗകര്യവും ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കുട്ടികളെ സീറ്റുകള്‍ക്ക് മുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്," ഖത്തര്‍ റെയില്‍ അധികൃതര്‍ പറഞ്ഞു. മാത്രമല്ല ഗോള്‍ഡ്‌ ക്ലാസ്സ്‌ കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിക്കാന്‍ ഗോള്‍ഡ്‌ ട്രാവല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു.

പതിമൂന്ന് സ്റ്റേഷനുകളിലായി മെയ്‌ എട്ടിന് പ്രവര്‍ത്തനം ആരംഭിച്ച ദോഹ മെട്രോ ഒരു വന്‍ വിജയമാണ്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ, രാവിലെ എട്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പലപ്പോഴും അഭൂതപൂര്‍വമായ തിരക്കാണ്. വക്ര ഭാഗത്ത്‌ നിന്നും വെസ്റ്റ് ബേ ഭാഗത്തുള്ള ഓഫീസുകളില്‍ പോകുന്നവര്‍ക്കാണ് മെട്രോ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത്.

Comments


Page 1 of 0