// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  19, 2019   Sunday   10:49:04pm

news



whatsapp

ദോഹ: ഖത്തറില്‍ നിന്നും യൂ.എ.ഇ യിലേക്ക് പ്രകൃതിവാതകം കൊണ്ട്പോകുന്ന ഡോള്‍ഫിന്‍ പൈപ്പ്ലൈന്‍ കഴിഞ്ഞ മാസം തകരാറിലായതായും പ്രശ്നം പരിഹരിക്കുന്നത് വരെ കപ്പല്‍ മാര്‍ഗം ഖത്തര്‍ പ്രകൃതിവാതകം യൂ.എ.ഇ യില്‍ എത്തിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഡോള്‍ഫിന്‍ പൈപ്പ്ലൈന്‍ ആണ് കഴിഞ്ഞ മാസം നിരവധി ദിവസം പ്രവര്‍ത്തനരഹിതമായത്. ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും യൂ.എ.ഇ യിലേക്കുള്ള ഗ്യാസ് കയറ്റുമതി നിര്‍ത്തില്ലെന്ന് ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഖത്തറിലെ നോര്‍ത്ത് ഫീല്‍ഡിനെ ഒമാനും യൂ.എ.ഇ യുമായി ബന്ധിപ്പിക്കുന്ന, 364 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്ലൈനിലൂടെ ഒരു ദിവസം രണ്ട് ബില്ല്യന്‍ ക്യൂബിക് ഫീറ്റ്‌ ഗ്യാസ് ആണ് ഖത്തര്‍ യൂ.എ.ഇ ക്ക് നല്‍കുന്നത്. ഗ്യാസ് വിതരണം നിലച്ചാല്‍ യൂ.എ.ഇ യിലെ വൈദ്യുതി ഉത്പാദനം അടക്കമുള്ള അവശ്യ സര്‍വീസുകളെ അത് ബാധിക്കും.

പൈപ്പ്ലൈന്‍ തകരാറിലായപ്പോള്‍ ഉടന്‍ തന്നെ കപ്പല്‍ മാര്‍ഗം ഗ്യാസ് എത്തിച്ച് ഖത്തര്‍ വാക്കുപാലിച്ചു. ഖത്തറിന്‍റെ നടപടി അന്താരാഷ്ട്ര തലത്തില്‍ പ്രശംസിക്കപ്പെട്ടു.

"വേണമെങ്കില്‍ ഞങ്ങള്‍ക്ക് ഗ്യാസ് വിതരണം നിര്‍ത്താം. പക്ഷെ അങ്ങിനെ ചെയ്താല്‍ യൂ.എ.ഇ യിലെ സഹോദരങ്ങള്‍ക്ക്‌ അത് വലിയ ബുദ്ധിമുട്ടാകും," ഖത്തര്‍ പെട്രോളിയം സി.ഇ.ഓ ആയിരുന്ന, ഇപ്പോള്‍ ഊര്‍ജ്ജകാര്യ സഹമന്ത്രിയായ സാദ് ശരീദ അല്‍ കാബി അല്‍ ജസീറയുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Comments


Page 1 of 0