അല്‍ വക്ര സ്റ്റേഡിയം ഇനി അല്‍ ജനൂബ് സ്റ്റേഡിയം

ഈയുഗം ന്യൂസ് ബ്യൂറോ     May  18, 2019   Saturday   01:58:09pm

news
ദോഹ: അല്‍ വക്ര സ്റ്റേഡിയം ഇനി അല്‍ ജനൂബ് സ്റ്റേഡിയം (Al Janoub Stadium) എന്ന പേരില്‍ അറിയപ്പെടും. ഉത്ഘാടനത്തിനു മുമ്പ് അമീര്‍ ഷെയ്ഖ്‌ തമിം ബിന്‍ ഹമദ് അല്‍ താനിയാണ് ട്വിറ്റെറിലൂടെ ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയം ഓഫ് ദി സൌത്ത് (തെക്ക്) എന്നാണ് ജനൂബിന്റെ അര്‍ഥം.

നിരവധി സ്വദേശികളുടെയും ഷെയ്ഖുമാരുടെയും കൂടെ ദോഹ മെട്രോയില്‍ യാത്ര ചെയ്താണ് അമീര്‍ വ്യാഴാച്ച സ്റ്റേഡിയത്തില്‍ എത്തിയത്. ഫൈനല്‍ മത്സരത്തില്‍ അല്‍ സദ്ദിനെ 4-1 ന് പരാജയപ്പെടുത്തി അല്‍ ദുഹൈല്‍ അമീര്‍ കപ്പ്‌ സ്വന്തമാക്കി.

പൂര്‍ണ്ണമായും ശീതീകരിച്ച സ്റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ താപനില പുറത്തുള്ളതിനേക്കാള്‍ പത്ത് ഡിഗ്രി സെല്‍ഷ്യസ് കുറവായിരുന്നു. 40,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കുന്നതിന്‍റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ടിക്കെറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നത്‌ കൊണ്ട് നിരവധി പേര്‍ക്ക് മത്സരം കാണാന്‍ സാധിച്ചില്ല.

ലോക കപ്പിന് വേണ്ടി ഖത്തര്‍ നിര്‍മിക്കുന്ന ഓരോ സ്റ്റേഡിയവും ഒരു അത്ഭുതമാണ്.


Sort by