// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  18, 2019   Saturday   01:22:57pm

news



whatsapp

ദോഹ: ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആര്‍ട്ട്‌ അടക്കം നിരവധി സുപ്രധാന വാസ്തുവിദ്യ അത്ഭുതങ്ങള്‍ രൂപകല്‍പന ചെയ്ത ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഐ.എം. പൈ അന്തരിച്ചു. 102 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ കമ്പനിയായ ന്യൂയോര്‍ക്കിലെ പൈ കോബ് ഫ്രീഡ് ആന്‍ഡ്‌ പാര്‍ട്ട്‌നേര്സ് ആണ് മരണം സ്ഥിരീകരിച്ചത്.

ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആര്‍ട്ട്‌, പാരിസിലെ ലൂവര്‍ പിരമിഡ്, ഹോംകോങ്ങിലെ 72 നിലകളുള്ള ബാങ്ക് ഓഫ് ചൈന ടവര്‍ എന്നിവയാണ് പൈയുടെ സുപ്രധാന മൂന്നു സൃഷ്ടികള്‍.

ചൈനയില്‍ 1917 ല്‍ ജനിച്ച പൈ അമേരിക്കയിലെ എം.ഐ.ടി യില്‍ നിന്നും ഹാര്‍വാര്‍ഡ് യൂണിവേര്‍‌സിറ്റിയില്‍ നിന്നും വാസ്തുവിദ്യയില്‍ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. വളരെ നീണ്ട ഗവേഷണത്തിനു ശേഷമാണ് ഓരോ കെട്ടിടവും അദ്ദേഹം രൂപകല്‍പന ചെയ്യുന്നത്. ഇസ്ലാമിക വാസ്തുവിദ്യയെക്കുറിച്ച് പഠിക്കാന്‍ മുസ്ലിം രാജ്യങ്ങളില്‍ ആറു മാസം യാത്രം ചെയ്തതിനു ശേഷമാണ് അദ്ദേഹം മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആര്‍ട്ട്‌ ഡിസൈന്‍ ചെയ്തത്. അന്ന് 91 വയസ്സായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിന്‌ ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്ന പൈ ഖത്തറിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതി ഏറ്റെടുത്തത്.

Comments


Page 1 of 0