ശനിയാഴ്ച നേരിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത: കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     May  18, 2019   Saturday   12:31:06pm

news
ദോഹ: ഇന്ന് (ശനിയാഴ്ച) രാജ്യത്ത് അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് അടിക്കാനും സാധ്യതയുണ്ട്.

ആകാശം മേഘാവൃതമായിരിക്കും. ദൂരക്കാഴ്ച മൂന്നു കിലോമീറ്ററില്‍ താഴാനും സാധ്യതയുണ്ട് .

ഇന്നലെ ദോഹയിലും ഖത്തറിന്‍റെ ചില ഭാഗങ്ങളിലും നേരിയ മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. ഓള്‍ഡ്‌ എയര്‍പോര്‍ട്ടില്‍ റോഡരുകില്‍ ചില മരങ്ങള്‍ കടപുഴകി വീണു. രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത്‌ നേരിയ മഴ തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം ട്വിറ്റെറിലൂടെ അറിയിച്ചു.

കടലില്‍ ശക്തമായ തിരമാല അടിക്കാന്‍ സാധ്യതയുണ്ട്.


Sort by