അമീര്‍ കപ്പ്‌: മെട്രോ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     May  15, 2019   Wednesday   10:12:01pm

news
ദോഹ: അല്‍ വക്ര സ്റ്റേഡിയത്തില്‍ നാളെ രാത്രി നടക്കുന്ന അമീര്‍ കപ്പ്‌ ഫൈനല്‍ പ്രമാണിച്ച് ദോഹ മെട്രോയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ഫൈനല്‍ മത്സരത്തിന് ശേഷം തിരിച്ചുപോകുന്ന കാണികളുടെ സൗകര്യത്തിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ മൂന്ന് മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി പതിനൊന്നു മണി വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

നാളെ രാത്രി 10.30 നാണ് മത്സരം തുടങ്ങുക. സ്റ്റേഡിയത്തിന്‍റെ ഉത്ഘാടന ചടങ്ങുകള്‍ 9.15 ന് ആരംഭിക്കും. 7.30 ന് സ്റ്റേഡിയത്തിന്‍റെ കവാടങ്ങള്‍ കാണികള്‍ക്കായി തുറന്നുകൊടുക്കും. ഫൈനല്‍ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുകഴിഞ്ഞതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

അല്‍ സദ്ദും അല്‍ ദുഹൈലും തമ്മിലാണ് ഫൈനല്‍ മത്സരം.


Sort by