// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  11, 2019   Saturday   02:24:01pm

news



whatsapp

ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം കണക്കിലെടുത്ത് അമേരിക്ക മിഡില്‍ ഈസ്റ്റ്‌ മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കുന്നു.

അത്യാധുനിക പാട്രിയോട്ട് മിസൈലും ആര്ലിംഗ്ടോന്‍ യുദ്ധക്കപ്പലും മേഖലയിലേക്ക് അയക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ബി-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയതായി യൂ.എസ് സെന്‍ട്രല്‍ കമാന്‍ഡിനെ ഉദ്ധരിച്ച് അല്‍ ജസീറ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ പ്രതിരോധിക്കാനാണ് കൂടുതല്‍ ആയുധങ്ങള്‍ മേഖലയില്‍ വിന്യസിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ തങ്ങളെ ഭയപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന 'മനശാസ്ത്രപരമായ യുദ്ധ'മാണിതെന്നാണ് ഇറാന്‍റെ പ്രതികരണം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരികയാണ്. ഇറാനുമായുള്ള ഒരു യുദ്ധത്തിനു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ് പരമാവധി ശ്രമിക്കുകയാണെന്നാണ് വിദേശനിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്ക കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. എണ്ണ കയറ്റുമതി നില്‍ക്കുന്നതോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകരും. ബില്ല്യന്‍ കണക്കിന് ഡോളര്‍ വിലവരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഒരു മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാവുന്നതേയുള്ളൂ എന്ന് ഇറാന്‍ പണ്ഡിതന്‍ ആയതൊള്ള തബത്ഭായി പറഞ്ഞു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക ഭാഗികമായി പിന്മാറിയിരുന്നു. ഇതിനെതിരായി യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ കരാറില്‍ നിന്ന് പൂര്‍ണമായി പിന്മാറിആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

news

Comments


Page 1 of 0