മെട്രോയില്‍ ആദ്യ രണ്ട് ദിവസം 80,000 യാത്രക്കാര്‍

ഈയുഗം ന്യൂസ് ബ്യൂറോ     May  11, 2019   Saturday   12:56:46pm

news
ദോഹ: ദോഹ മെട്രോയില്‍ ആദ്യ രണ്ട് ദിവസം 86,487 പേര്‍ യാത്ര ചെയ്തതായി ഖത്തര്‍ റെയില്‍ അധികൃതര്‍. ബുധനാഴ്ച ഉല്‍ഘാടനം ചെയ്ത ട്രെയിനില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

"പ്രവര്‍ത്തനം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണത്തില്‍ സന്തോഷം അറിയിക്കുന്നു. ഖത്തറിലെ പൊതുഗതാഗത സമ്പ്രദായം മാറ്റിമറിക്കുന്നതില്‍ മെട്രോ വഹിക്കാന്‍ പോകുന്ന പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്," ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച 37,451 പേരും വ്യാഴാഴ്ച 49,036 പേരുമാണ് മെട്രോയില്‍ യാത്ര ചെയ്തത്.

അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണി വരെ ഓരോ ആറു മിനുട്ടിലും ഒരു ട്രെയിന്‍ വീതം ഓടുന്നുണ്ട്. വാരാന്ത്യ ദിനങ്ങളില്‍ സര്‍വീസ് ഇല്ല.


Sort by