ദോഹ മെട്രോയില്‍ ടിക്കറ്റ്‌ നിരക്ക് രണ്ടു റിയാല്‍

ഈയുഗം ന്യൂസ് ബ്യൂറോ     May  07, 2019   Tuesday   11:01:23pm

news
ദോഹ: ദോഹ മെട്രോയില്‍ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഒരു യാത്രക്ക് ടിക്കറ്റ്‌ നിരക്ക് രണ്ടു റിയാല്‍ ആയിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ദിവസ പാസ്സിന് ആറു റിയാല്‍ ആണ് ചാര്‍ജ്. ഒരു ദിവസ പാസ് ഉപയോഗിച്ച് ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും യാത്ര ചെയ്യാം.

അതേസമയം ഗോള്‍ഡ്‌ ക്ലാസ്സില്‍ ഒരു യാത്രക്ക് ആറു റിയാലും ദിവസ പാസ്സിന് മുപ്പത് റിയാലും ആയിരിക്കും. മെട്രോ യാത്രക്കാര്‍ക്ക് കര്‍വാ ടാക്സിയില്‍ ഇളവ് നല്‍കുമെന്നും മുവാസലാത് അറിയിച്ചു. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ മെട്രോ സ്റ്റേഷനില്‍ നിന്നോ സ്റ്റേഷനില്‍ എത്താനോ എട്ടു റിയാല്‍ നല്‍കിയാല്‍ മതി. ഇതിനായി കര്‍വാ ആപ്പിലൂടെ ബുക്ക്‌ ചെയ്യണം. സ്റ്റേഷനിലേക്ക് സൗജന്യ ബസ്‌ സര്‍വീസും ലഭ്യമാണ്.

നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ്‌ ആവശ്യമില്ല.

മെട്രോ റെഡ് ലൈന്‍ സൌത്ത് ബുധനാഴ്ച (മെയ്‌ 8) പ്രവര്‍ത്തനം ആരംഭിക്കും. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയാണ് റെഡ് ലൈന്‍ സൌത്ത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണി വരെ സര്‍വീസ് ഉണ്ടായിരിക്കും.

ഈ ലൈനിലെ ആകെയുള്ള 18 സ്റ്റേഷനുകളില്‍ 13 എണ്ണം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ സ്റ്റേഷനുകള്‍ ഇവയാണ്: അല്‍ ഖസ്സര്‍, ഡി.ഇ.സി.സി, ക്യൂ. ഐ. സി വെസ്റ്റ് ബേ, കോര്‍ണിഷ്‌, അല്‍ ബിദ ഇന്റര്‍ചേഞ്ച്‌ സ്റ്റേഷന്‍, മുശൈരിബ് ഇന്റര്‍ചേഞ്ച്‌ സ്റ്റേഷന്‍, അല്‍ ദോഹ അല്‍ ജദീദ, മുഗളീന, അല്‍ മതാര്‍ അല്‍ ഖദീം, ഒഖ്‌ബ ഇബ്ന്‍ നാഫീ, ഫ്രീ സോണ്‍, റാസ്‌ ബൂ ഫോണ്ടാസ്, അല്‍ വക്ര.


Sort by