യൂ.എ.ഇ പിടിച്ചെടുത്ത ഖത്തര്‍ ബോട്ട് തിരിച്ചുനല്‍കി

ഈയുഗം ന്യൂസ് ബ്യൂറോ     May  06, 2019   Monday   11:05:07pm

news
ദോഹ: യൂ.എ.ഇ ബലമായി പിടിച്ചെടുത്ത ഖത്തര്‍ ഉടമസ്ഥതയിലുള്ള ബോട്ട് തിരിച്ചുനല്കിയതില്‍ ഖത്തര്‍ സന്തോഷം അറിയിച്ചതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 30 ന് ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ പരിശീലനം നടത്തുമ്പോള്‍ ഒരു സാങ്കേതിക തകരാര്‍ മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് യൂ.എ.ഇ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചു. ബോട്ടിനെയും അതിലുണ്ടായിരുന്ന ജീവനക്കാരെയും യൂ.എ.ഇ അധികൃതര്‍ തടഞ്ഞുവെച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മറ്റു സഹോദര, സൗഹൃദ രാജ്യങ്ങളുടെ സഹകരണത്തോടെയും ബോട്ടിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഖത്തര്‍ ശ്രമിച്ചുവരികയായിരുന്നു.

"ബോട്ട് യൂ.എ.ഇ തിരിച്ചുനല്കിയതായും അതിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഖത്തര്‍ അറിയിക്കുന്നു. ഇതിനായി ഖത്തറിനെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു," വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.


   Propecia Libido http://buyciaonlinex.com/# - Buy Cialis Levitra Rezeptfrei Polen Cialis Cialis Preis In Deutschland

Sort by