ബഹ്‌റൈന്‍ പ്രധാനമന്ത്രി അമീറിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു

ഈയുഗം ന്യൂസ് ബ്യൂറോ     May  06, 2019   Monday   10:01:48pm

news
ദോഹ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നതായി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.

അമീറിനെ ഇന്ന് (തിങ്കളാഴ്ച) ടെലിഫോണില്‍ വിളിച്ചാണ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ റമദാന്‍ ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞയാഴ്ച ദോഹയില്‍ നടന്ന ഏഷ്യന്‍ കോഒപ്പറേഷന്‍ ഡയലോഗ് മന്ത്രിതല യോഗത്തില്‍ ബഹ്‌റൈന്‍, സൗദി അറേബ്യ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.


  

Sort by