ക്യൂ മലയാളം സ്പോർട്സ് മീറ്റ്‌ സമാപിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     April  19, 2019   Friday   02:19:51pm

news
ദോഹ: ക്യൂ മലയാളം സ്പോർട്സ് മീറ്റ്‌ സമാപിച്ചു. അറബ് ഇന്റർനാഷണൽ അകാഡമിയിലും പേൾ സ്കൂള്‍ ഗ്രൗണ്ടിലും ഗ്രീൻ അക്കാദമിയിലും വിവിധ ദിവസങ്ങളിലായി നടന്ന നിരവധി കായിക മൽസരങ്ങൾക്ക് ഷമാൽ പാർക്കിൽ സമാപനമായി.

മാര്‍ച്ച്‌ 15 ന് തുടങ്ങിയ മത്സരങ്ങള്‍ ഏപ്രില്‍ 12 വരെ നീണ്ടുനിന്നു. വിവിധ കായിക മത്സരങ്ങള്‍ക്ക് ശേഷം ക്യൂ മലയാളം കുടുംബാംഗങ്ങള്‍ ശമാല്‍ പാര്‍ക്കില്‍ ഒത്തുകൂടി.

വിവിധ മൽസരങ്ങളിൽ വോളിബോളിൽ വോളി മചാൻസ് വിന്നേഴ്സ് ട്രോഫി നേടി. ടിം ഡിങ്കൻസ് റണ്ണറപ്പായി.

ഫുട്ബോളിൽ ടീം സീസൺസ് വിന്നേഴ്സ് ട്രോഫിയും ടീം പാറേമ്പാടം റണ്ണറപ്പുമായി. ക്രിക്കറ്റ് മൽസരത്തിൽ ഡിങ്കൻസ് ഒന്നാം സ്ഥാനവും ടീം പാറേമ്പാടം റണ്ണറപ്പുമായി.

ബാറ്റ്മിന്റന്‍, പഞ്ചഗുസ്തി, ചെസ്സ്, കാരംസ്, വടംവലി, സ്പൂൺ റേസ്, സ്കിപ്പിങ്ങ് റേസ്, ഗോലികളി തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ പങ്കെടുത്തു.


Sort by