വിശുദ്ധ റമദാന്‍ മെയ്‌ ആറിന് തുടങ്ങാന്‍ സാധ്യത: കലണ്ടര്‍ ഹൗസ്

ഈയുഗം ന്യൂസ് ബ്യൂറോ     April  14, 2019   Sunday   07:03:10pm

news
ദോഹ: വിശുദ്ധ റമദാന്‍ മാസം മെയ്‌ ആറിന് (തിങ്കളാഴ്ച) തുടങ്ങാനാണ് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

ഹിജ്ര വര്‍ഷം 1440 ലെ റമദാന്‍ മാസത്തിലെ ആദ്യ ചന്ദ്രന്‍ മെയ്‌ അഞ്ചിനു (ഞായറാഴ്ച്ച) ദോഹ സമയം 1:47 am ന് ഉദിക്കും. ഞായറാഴ്ച്ച സൂര്യാസ്തമയത്തിനു ശേഷം 31 മിനിറ്റ് ചന്ദ്രന്‍ ആകാശത്തുണ്ടായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ശാസ്ത്രഞ്ജന്‍ ഡോ: ബഷീര്‍ മര്‍സൂക് പറഞ്ഞു. ഇതുപ്രകാരം തിങ്കളാഴ്ചയായിരിക്കും ആദ്യത്തെ നോമ്പ്.

അതേസമയം ആകാശത്തു ചന്ദ്രക്കല കണ്ടതിന് ശേഷം ഖത്തറിലെ ഇസ്ലാമികകാര്യ മന്ത്രാലയമായിരിക്കും റമദാന്‍ ഏതുദിവസം തുടങ്ങും എന്ന് പ്രഖ്യാപിക്കുക.


Sort by