ഖത്തറിന്റെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ പെയ്തു

ഈയുഗം ന്യൂസ് ബ്യൂറോ     April  13, 2019   Saturday   01:20:28pm

news
ദോഹ: ഖത്തര്‍ നിവാസികളെ കുളിരിലാഴ്ത്തി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി മുതല്‍ ഇടിയോടു കൂടിയ മഴ പെയ്തു. ഇന്ന് വൈകുന്നേരം ആറു മണി വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

രാവിലെ മുതല്‍ കാര്‍മേഘം കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വുകൈര്‍ ഭാഗത്ത്‌ ഇടിയോടു കൂടിയ ശക്തമായ മഴ പെയ്തതായി പ്രദേശവാസികള്‍ അറിയിച്ചു.

ഖത്തറിന് മുകളില്‍ ഇടിയോടു കൂടിയ മഴ പെയ്യുന്നതിന്റെ റഡാര്‍ ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്റെറിലൂടെ പുറത്തുവിട്ടു. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടലില്‍ ശക്തമായ തിരമാലകള്‍ അടിക്കാനുള്ള സാധ്യതയുണ്ട്.


Sort by