ഉപരോധ ശേഷം ഖത്തറില്‍ 120 പുതിയ ഫാക്ടറികള്‍ തുറന്നു

ഈയുഗം ന്യൂസ് ബ്യൂറോ     April  09, 2019   Tuesday   10:55:53pm

news
ദോഹ: ഉപരോധ ശേഷം ഖത്തറില്‍ 120 പുതിയ ഫാക്ടറികള്‍ തുറന്നതായും ഇതിനുപുറമെ 60 ഫാക്ടറികളുടെ നിര്‍മാണം ഈ വര്ഷം പൂര്‍ത്തിയാകുമെന്നും വാണിജ്യ-വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു.

"രാജ്യത്ത് ഇപ്പോള്‍ മൊത്തം 809 ഫാക്ടറികള്‍ ഉണ്ട്. 250 ബില്ല്യണ്‍ റിയാല്‍ ആണ് ഈ ഫാക്ടറികളിലെ നിക്ഷേപം. ഇവയില്‍ 70 ശതമാനവും എണ്ണയും പ്രകൃതിവാതകവുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ്. ബാക്കി 30 ശതമാനം ഫാക്ടറികള്‍ ചെറുകിട വ്യവസായങ്ങളും," അല്‍ റയ്യാന്‍ ചാനലിന് നല്‍കിയ അഭിമുഖ്യത്തില്‍ അലി ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു.

സ്വകാര്യ മേഖല നടത്തിയ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു. ഉദാഹരണത്തിനു പാല്‍ ഉത്പാദനത്തില്‍ രാജ്യം 100 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചു. രാജ്യത്തെ ഫാമുകളില്‍ ഇപ്പോള്‍ 24,000 പശുക്കളുണ്ട്. മാത്രമല്ല എല്ലാം തരം ഉത്പന്നങ്ങളും ഇപ്പോള്‍ ഖത്തറില്‍ പെട്ടെന്ന് എത്തുന്നു. വിലയും കുറവാണ്, അദ്ദേഹം പറഞ്ഞു.

ഉപരോധത്തിന് മുമ്പ് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ നിന്ന് മാത്രമായിരുന്നു ഉത്പന്നങ്ങള്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മാര്‍ക്കറ്റുകളില്‍ നിന്നും ഖത്തര്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നു.


  

Sort by