കേരള ഫാർമസിസ്റ് ഫോറം സ്പോർട്സ് ഫെസ്റ്റ് ആഘോഷിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     April  08, 2019   Monday   09:48:09pm

news
ദോഹ: ഖത്തറിലെ മലയാളി ഫാര്‍മസിസ്ടുകളുടെ കൂട്ടായ്മയായ കേരള ഫാർമസിസ്റ് ഫോറം (കെ. പി .എഫ്. ക്യു) കായികദിനം ആഘോഷിച്ചു. അബൂഹമൂറിലെ അൽ ജസീറ അക്കാദമിയിൽ വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന വിവിധ കായിക പരിപാടികളില്‍ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുനൂറിലേറെ പേര്‍ പങ്കെടുത്തു.

ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ട്രാക്ക് എന്നീ ഇനങ്ങളിലായി സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . നാലു ഗ്രൂപ്പുകളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ടീം ബ്ലൂ ഓവറോൾ ചാമ്പ്യന്മാരായി.

വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ സ്പോർട്സ് സെന്റര് ജനറൽ സെക്രട്ടറി ഹബീബുന്നബിയും, വൈസ് പ്രസിഡന്റ് ഇ. പി .അബ്ദുർറഹ്മാനും ചേർന്ന് വിതരണം ചെയ്തു. സ്പോർട്സ് കോർഡിനേറ്റർ ഷക്കീർ ഓ. ടി. നന്ദി പ്രകാശിപ്പിച്ചു.

news


Sort by