ഖത്തര്‍ വിസ സെന്‍റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     April  07, 2019   Sunday   04:21:19pm

news
ദോഹ: ഇന്ത്യയില്‍ അഞ്ചു നഗരങ്ങളില്‍ കൂടി ഖത്തര്‍ വിസ സെന്‍ററുകള്‍ തുറന്നതായി ആഭ്യന്തര മന്ത്രാലയം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, ലക്ക്നോ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലാണ് പുതുതായി വിസ സെന്‍ററുകള്‍ തുറന്നത്. ബോംബെയിലും ഡെല്‍ഹിയിലും നേരത്തെ സെന്‍ററുകള്‍ തുറന്നിരുന്നു.

കൊച്ചിയില്‍ ഇടപ്പള്ളിയിലാണ് ഖത്തര്‍ വിസ സെന്‍റര്‍. പൂര്‍ണ വിലാസം ഇതാണ്: Door No 38/4111/D, Ground Floor, National Pearl Star building, Near Changampuzha park Metro Station, Edappally, Kochin, Kerala-682024.

വിവിധ സെന്‍ററുകളുടെ ഉത്ഘാടന ചടങ്ങുകളില്‍ മേജര്‍ ജനറല്‍ അബ്ദുള്ള സാലിം അല്‍ അലി, മേജര്‍ അബ്ദുള്ള ഖലിഫ അല്‍ മുഹന്നദി, ക്യാപ്റ്റന്‍ നാസ്സര്‍ അല്‍ ഖലഫ്, ക്യാപ്റ്റന്‍ ഖാലിദ്‌ അല്‍ നുഐമി എന്നിവരും ഇന്ത്യന്‍ ഗവണ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

ഖത്തറിലേക്കുള്ള റിക്രൂട്ട്മെന്റ് കൂടുതല്‍ സുഗമമാക്കാന്‍ വേണ്ടിയാണ് വിസ സെന്‍ററുകള്‍ സ്ഥാപിക്കുന്നത്. എട്ട് രാജ്യങ്ങളില്‍ മൊത്തം 20 സെന്‍ററുകള്‍ സ്ഥാപിക്കും.

വിരലടയാളം രേഖപ്പെടുത്തല്‍, ബയോമെട്രിക് ടാറ്റ ശേഖരണം, മെഡിക്കല്‍ പരിശോധന, തൊഴില്‍ കരാര്‍ ഒപ്പിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇനി വിസ സെന്‍ററുകളിലൂടെ ലഭിക്കും. "ഖത്തറില്‍ വന്നതിനു ശേഷം മടങ്ങിപ്പോകേണ്ട അവസ്ഥ ഇനി ഒഴിവാക്കാന്‍ സാധിക്കും. ഒരു ഉദ്യോഗാര്‍ഥി രാജ്യത്ത് എത്തിയ ഉടനതന്നെ ജോലിയില്‍ പ്രവേശിക്കാം. ജീവനക്കാരുടെയും കമ്പനികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കും," മേജര്‍ അബ്ദുള്ള ഖലിഫ അല്‍ മുഹന്നദി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് വിസ സെന്‍ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.


  

Sort by