// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  30, 2019   Saturday   02:02:39pm

news

പി. രാജഗോപാല്‍



whatsapp

ന്യൂ ഡല്‍ഹി: ശരവണ ഭവന്‍ ഹോട്ടല്‍ ഉടമസ്ഥന്‍ പി രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവെച്ചു. 2001 ഒക്ടോബര്‍ മാസം തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് മദ്രാസ്‌ ഹൈക്കോടതി രാജഗോപാലിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

തൊഴിലാളിയായ പ്രിന്‍സ്‌ ശാന്തകുമാറിന്‍റെ ഭാര്യയെ വിവാഹം ചെയ്യാനായിരുന്നു രാജഗോപാല്‍ അദ്ദേഹത്തെ വധിച്ചത്.

ജൂലൈ ഏഴിന് മുമ്പ് കീഴടങ്ങാന്‍ ജസ്റ്റിസ്‌ രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്‌ രാജഗോപാലിന് നിര്‍ദേശം നല്‍കി. നേരത്തെ കീഴ്കോടതി പത്തു വര്‍ഷം തടവായിരുന്നു വിധിച്ചിരുന്നത്. മദ്രാസ്‌ ഹൈക്കോടതി ഇത് ജീവപര്യന്തം തടവായി ഉയര്‍ത്തുകയായിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.

ഖത്തറിലും അമേരിക്കയിലും ന്യൂ സീലണ്ടിലുമടക്കം ലോകത്തെ 20 രാജ്യങ്ങളില്‍ ബ്രാഞ്ചുകളുള്ള ഹോട്ടല്‍ ശ്രുംഖലയാണ് ശരവണ ഭവന്‍. ഖത്തറില്‍ ഗ്രൂപ്പിന് നാല് ഹോട്ടലുകളുണ്ട്.

Comments


Page 1 of 0