// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  30, 2019   Saturday   01:15:58pm

news

കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഖാനിം



whatsapp

ദോഹ: ജിദ്ദയില്‍ നടന്ന ഗള്‍ഫ്‌ രാജ്യങ്ങളിലെ ശുറാ കൌണ്‍സിലുകളുടെയും ജി.സി.സി പാര്‍ലമെന്‍ന്ടുകളുടെയും തലവന്മാരുടെ സമ്മേളനത്തില്‍ എല്ലാ അംഗരാജ്യങ്ങളുടെയും പൂര്‍ണ പ്രാതിനിധ്യം ഗള്‍ഫ്‌ പ്രതിസന്ധി തീര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണെന്നും ഇത് ഗള്‍ഫ്‌ ജനതക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നുണ്ടെന്നും കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഖാനിം പറഞ്ഞു.

കുവൈത്ത് ന്യൂസ്‌ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മര്‍സൂഖ് അലി അല്‍ ഖാനിം ഇക്കാര്യം പറഞ്ഞത്.

"വ്യാഴാഴ്ച നടന്ന യോഗത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ എല്ലാ ശുറാ കൌണ്‍സിലുകളുടെയും പാര്‍ലമെന്‍ന്ടുകളുടെയും തലവന്മാര്‍ പങ്കെടുത്തു എന്നതാണ് പ്രധാന നേട്ടം. അറബ്-അന്താരാഷ്ട്ര വിഷയങ്ങളില്‍ സമ്മേളനത്തില്‍ എല്ലാവരും ഒന്നിച്ചുനിന്നു," അദ്ദേഹം പറഞ്ഞു.

ഖത്തറിനെ പ്രതിനിധീകരിച്ച് ശൂറാ കൌണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുള്ള ബിന്‍ സയെദ് അല്‍ മഹ്മൂദ് ആണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അടുത്ത മീറ്റിംഗ് ഒമാനില്‍ നടക്കും.

ഗള്‍ഫ്‌ പ്രതിസന്ധി പരിഹരിക്കാന്‍ പുതുതായി ശ്രമങ്ങള്‍ നടക്കുന്നില്ലെങ്കിലും ഖത്തര്‍ ശൂറാ കൌണ്‍സില്‍ സ്പീക്കറുടെ ജിദ്ദയിലെ സമ്മേളനത്തിലുള്ള സാന്നിധ്യം ശുഭസൂചനയാണ് നല്‍കുന്നത്. ഇതിനുമുമ്പ് റിയാദില്‍ നടന്ന ജി.സി.സി സംയുക്ത സൈനികാഭ്യാസത്തിലും ഖത്തര്‍ പങ്കെടുത്തിരുന്നു. സൗദിയുമായുള്ള പ്രശ്നങ്ങളില്‍ മഞ്ഞുരുകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Comments


Page 1 of 0