// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  27, 2019   Wednesday   07:03:23pm

news



whatsapp

ദോഹ: ന്യൂ സീലണ്ടിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി അഞ്ചു മില്യണ്‍ റിയാല്‍ ധനസഹായം നല്‍കും. ന്യൂ സീലണ്ടിലെ ഇസ്ലാമിക്‌ സംഘടനകളുമായി സഹകരിച്ചായിരിക്കും ധനസഹായം നല്‍കുക.

"ആക്രമണം മൂലം അനാഥരായ കുട്ടികള്‍ക്കും വിധവകള്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായം ലഭിക്കും. പള്ളികള്‍ പുതുക്കിപണിയാനും നിയമ സഹായം നല്‍കാനും ഈ പണം ഉപയോഗിക്കും," ഖത്തര്‍ ചാരിറ്റി ഓപ്പറെഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ ഫഹീദ പറഞ്ഞു.

ഭീകരാക്രമണം നടന്ന ഉടനെ ഖത്തര്‍ സഹായം എത്തിച്ചെന്നും കുടുംബങ്ങള്‍ക്ക് സാന്ത്വനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചിരുന്നു.

ഭീകരാക്രമണത്തില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സിയ അലി ബാവയും കൊല്ലപ്പെട്ടിരുന്നു. ന്യൂ സീലണ്ടിലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍‌സിറ്റിയില്‍ എം.ടെക് ബിരുദ വിദ്യാര്‍ഥിയായിരുന്നു ആന്‍സിയ.

Comments


Page 1 of 0