// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  25, 2019   Monday   09:01:43pm

news



whatsapp

ദോഹ: ഖത്തര്‍ എയര്‍വയസ് ഓര്‍ഡര്‍ ചെയ്ത ബോയിംഗ് മാക്സ് 737 (Boeing 737 MAX) വിമാനങ്ങള്‍ തല്‍ക്കാലം സ്വീകരിക്കില്ലെന്ന് കമ്പനി സി.ഇ.ഓ അക്ബര്‍ അല്‍ ബാകെര്‍ പറഞ്ഞു.

ഏറ്റവും അവസാനം നടന്ന രണ്ട് അപകടങ്ങളിലും തകര്‍ന്ന വിമാനമാണ് ബോയിംഗിന്‍റെ ഏറ്റവും പുതിയ മോഡല്‍ ആയ മാക്സ് 737. കഴിഞ്ഞ മാസം എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ മാക്സ് 737 തകര്‍ന്നു 157 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യയിലെ ലയണ്‍ എയര്‍ വിമാനം കടലില്‍ തകര്‍ന്നു വീണ് 189 പേര്‍ മരിച്ചിരുന്നു.

"എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാക്സ് 737 ഞങ്ങള്‍ വാങ്ങില്ല. ബോയിംഗ് കമ്പനിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. വിമാനത്തിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കപ്പെടുമെന്നാണ് ഞങ്ങള്‍ കരുതുന്നത്." അല്‍ ബാകെര്‍ പറഞ്ഞു. രണ്ടു വിമാനങ്ങളും പറന്നുയര്‍ന്ന ഉടനെയാണ് തകര്‍ന്നു വീണത്. സോഫ്റ്റ്‌വെയര്‍ തകരാര് മൂലം പറന്നുയരുമ്പോള്‍ മുന്‍ ഭാഗം പെട്ടെന്ന് താഴ്ന്നതാണ് അപകട കാരണം എന്ന് കരുതപ്പെടുന്നു.

ബോയിംഗിന്‍റെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 737 മോഡലിന്‍റെ പുതിയ വേര്‍ഷന്‍ ആണ് 2017 ല്‍ പുറത്തിറക്കിയ മാക്സ്. സാധാരണ പഴയ വിമാനങ്ങളാണ് തകര്‍ന്നു വീഴാറുള്ളതെങ്കിലും രണ്ട് പുതിയ വിമാനങ്ങളുടെ തകര്‍ച്ച വ്യോമ മേഖലയെ ഞെട്ടിച്ചിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് അപകടത്തിനു ശേഷം പല യാത്രക്കാരും മാക്സ് 737 ല്‍ യാത്ര ചെയ്യാന്‍ വിസമ്മതിച്ച് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു. മാത്രമല്ല ഇന്ത്യയടക്കം ലോകത്തെ നിരവധി രാജ്യങ്ങളിലെ വിമാന കമ്പനികള്‍ അവര്‍ ഉപയോഗിക്കുന്ന മാക്സ് 737 ന്‍റെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു.

Comments


Page 1 of 0