// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  23, 2019   Saturday   12:12:44pm

news



whatsapp

ദോഹ: ഇന്ത്യയില്‍ ഏഴ് വിസ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിസ സര്‍വീസസ് ഡയറക്ടര്‍ മേജര്‍ അബ്ദുള്ള ഖലിഫ അല്‍ മുഹന്നദി പറഞ്ഞു. വിവിധ കമ്പനികളുടെ പ്രതിനിധികള്‍ക്ക് വേണ്ടി നടത്തിയ സെമിനാറിലാണ് അല്‍ മുഹന്നദി ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ലക്നോ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലായിരിക്കും വിസ സെന്ററുകള്‍ സ്ഥാപിക്കുക. ഖത്തറിലെക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ കൂടുതല്‍ സുഗമമാക്കാനാണ് വിദേശത്ത് വിസ സെന്ററുകള്‍ സ്ഥാപിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ വിസ സെന്ററുകള്‍ നിലവിലുണ്ട്. റിക്രൂട്ട്മെന്റ് പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിലും ലഘൂകരിക്കുന്നതിലും ഈ വിസ സെന്ററുകള്‍ വന്‍വിജയമാണെന്ന് അല്‍ മുഹന്നദി പറഞ്ഞു.

"ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഈ വിസ സെന്ററുകള്‍ വളരെ ഉപകരിക്കും. ഖത്തറില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട നിരവധി സേവനങ്ങള്‍ ഈ സെന്‍ററുകളിലൂടെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ ഫിംഗര്‍പ്രിന്റ്റ്, മെഡിക്കല്‍ എക്സാമിനേഷന്‍, ജോബ്‌ കോണ്ട്രാക്റ്റ് ഒപ്പിടല്‍ തുടങ്ങിയവ ഇതില്‍ പെടും," അല്‍ മുഹന്നദി പറഞ്ഞു.

വിസ സെന്ററുകളിലൂടെ അപേക്ഷിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. നടപടിക്രമങ്ങള്‍ എല്ലാം പഴയപോലെയാണ്. പക്ഷേ ഖത്തറില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ ഈ സെന്ററുകളിലേക്ക് മാറ്റിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

എട്ട് രാജ്യങ്ങളിലായി 20 വിസ സെന്ററുകള്‍ സ്ഥാപിക്കാനാണ് ഗവണ്മെന്റ് ഉദേശിക്കുന്നത്. ഫിലിപ്പൈന്‍സ്, നേപ്പാള്‍, ഇന്തോനേഷ്യ, ടുണിഷ്യ എന്നീ രാജ്യങ്ങളിലും സെന്ററുകള്‍ സ്ഥാപിക്കും.

Comments


Page 1 of 0