ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     March  16, 2019   Saturday   09:18:02pm

news
ദോഹ: ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ വായനക്കൂട്ടം ഖത്തറിലെ സാഹിത്യാസ്വാദകർക്കായി 'എന്റെ വായന-സാഹിത്യ സല്ലാപം പാർട്ട് -2 എന്ന പേരിൽ പുസ്തക അവലോകനവും ചർച്ചയും സംഘടിപ്പിച്ചു.

വായനയെയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന ദോഹയിലെ നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സാഹിത്യ സല്ലാപത്തിൽ ആറ് പുസ്തകങ്ങൾ വിലയിരുത്തപ്പെടുകയും വായനാനുഭവങ്ങൾ പങ്കുവെക്കപ്പെടുകയും ചെയ്തു.

അനിത നായരുടെ “പ്രണയ പാചകം” എന്ന നോവൽ സ്മിത ആദർശും “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി” റെഷി പനച്ചിക്കലും യുവാൽ നോഹ ഹരാരിയുടെ “സാപിയൻസ്” ശ്രീകല പ്രകാശനും വേണുഗോപാലൻ കെ. എ യുടെ "ജനാധിപത്യം ഫാസിസം” ഷംസീർ അരിക്കുളം, ജുവാൻ റൂൾഫോയുടെ “പെഡ്രോ പരാമോ” സുനിൽ പെരുമ്പാവൂരും ഉമാ പ്രേമന്റെ “നിലാച്ചോറ്‌” റഫീഖ് മേച്ചേരിയും പരിചയപ്പെടുത്തി.

എഫ്. സി. സി ഡയറക്ടർ ഹബീബ് റഹ്മാൻ അദ്യക്ഷത വഹിച്ച പരിപാടിയിൽ തൻസീം കുറ്റ്യാടി പരിപാടികൾ നിയന്ത്രിച്ചു. ജംഷീല ഷമീം നന്ദിയും പറഞ്ഞു.


Sort by