ഇന്നും നാളെയും നേരിയ മഴക്ക് സാധ്യത: കാലാവസ്ഥ കേന്ദ്രം

ഈയുഗം ന്യൂസ് ബ്യൂറോ     March  14, 2019   Thursday   02:01:46pm

news
ദോഹ: ഇന്നും നാളെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടിയോടു കൂടി നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആകാശം മേഘാവൃതമായിരിക്കുമെന്നും പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

അടുത്തയാഴ്ച പരമാവധി ചൂട് 28 ഡിഗ്രിയും കുറഞ്ഞ ചൂട് 17 ഡിഗ്രിയും ആയിരിക്കും. അതിനുശേഷം ചൂട് ശക്തിപ്രാപിക്കും.


Sort by