കുട്ടികളുടെ പാസ്പോര്‍ട്ട്‌ പുതുക്കാന്‍ ഇനി മുതല്‍ ഐ.സി.സിയില്‍ അപേക്ഷ നല്‍കാം

ഈയുഗം ന്യൂസ് ബ്യൂറോ     March  11, 2019   Monday   06:47:55pm

news
ദോഹ: കുട്ടികളുടെ പാസ്പോര്‍ട്ട്‌ പുതുക്കാന്‍ അബു ഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ (ഐ.സി.സി) ഇനി മുതല്‍ അപേക്ഷ നല്‍കാമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിട്ടറിലൂടെ അറിയിച്ചു. നാളെ മുതല്‍ (മാര്‍ച്ച്‌ 12) ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

ഇതുവരെ കുട്ടികളുടെ പാസ്പോര്‍ട്ട്‌ പുതുക്കാനുള്ള അപേക്ഷകള്‍ വെസ്റ്റ് ബേയിലുള്ള ഇന്ത്യന്‍ എംബസിയില്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്.

പതിനെട്ടു വയസ്സിനു മുകളിലുള്ളവരുടെ പാസ്പോര്‍ട്ട്‌ പുതുക്കാനുള്ള അപേക്ഷകള്‍ മാത്രമാണ് ഐ.സി.സി യില്‍ സ്വീകരിച്ചിരുന്നത്. ഇത് വലിയ അസൌകര്യമാണ് രക്ഷിതാക്കള്‍ക്ക്‌ സൃഷ്ടിച്ചിരുന്നത്. കാരണം രാവിലെ മാത്രമാണ് എംബസിയില്‍ പാസ്പോര്‍ട്ട്‌ സര്‍വിസുകള്‍ ലഭിക്കുക.

എംബസിയുടെ തീരുമാനം രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഐ.സി.സി യില്‍ പാസ്പോര്‍ട്ട്‌ സേവനങ്ങള്‍ ലഭ്യമാണ്.


Sort by