// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  11, 2019   Monday   05:59:30pm

news



whatsapp

ദോഹ: അബുദാബിയില്‍ നടന്ന ഏഷ്യന്‍ കപ്പ്‌ ഫുട്ബോള്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ കാണികള്‍ ഖത്തറിനെ അപമാനിച്ചതിനു യൂ.എ.ഇക്ക് ഒന്നര ലക്ഷം ഡോളര്‍ ഫൈന്‍. മാത്രമല്ല 2023 ഏഷ്യന്‍ കപ്പ്‌ ക്വാളിഫയിംഗ് മാച്ച് യൂ.എ.ഇ കാലിയായ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരും. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറഷനാണ് യൂ.എ.ഇ ക്കെതിരെയായ ശിക്ഷ നടപടി ഇന്ന് പ്രഖ്യാപിച്ചത്.

സെമിഫൈനല്‍ മത്സരത്തിന് മുമ്പ് ഖത്തറിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ കാണികള്‍ കൂകിവിളിച്ചതും ഖത്തര്‍ യൂ.എ.ഇ ക്കെതിരെ ഗോളടിച്ചപ്പോള്‍ ഗാലറികളില്‍ നിന്നും കളിക്കാര്‍ക്കെതിരെ ചെരുപ്പ് എറിഞ്ഞതുമാണ് യൂ.എ.ഇ ക്കെതിരെ നടപടിഎടുക്കാന്‍ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറഷനെ പ്രേരിപ്പിച്ചത്. സെമിഫൈനല്‍ മത്സരത്തില്‍ യു.എ.ഇ ക്കെതിരെ ജയിച്ച ഖത്തര്‍ പിന്നീട് ഫൈനലില്‍ ജപ്പാനെ പരാജയപ്പെടുത്തി ഏഷ്യന്‍ കപ്പ്‌ സ്വന്തമാക്കി.

മത്സരത്തിന് ശേഷം യു.എ.ഇ പൗരന്‍മാരായ കാണികള്‍ പരസ്പരം കലഹിച്ചതായും ഒരാള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയതായും ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറഷന്‍ പറഞ്ഞു.

ഉപരോധ ശേഷം അന്താരാഷ്ട്ര കോടതിയിലും മറ്റു നിരവധി അന്താരാഷ്ട്ര വേദികളിലും തുടര്‍ച്ചയായി തിരച്ചടി നേരിട്ട യൂ.എ.ഇ ക്ക് ലഭിച്ച ഏറ്റവും അവസാനത്തെ പ്രഹരമാണ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറഷന്‍റെ തീരുമാനം. മറ്റു നിരവധി കേസുകളുമായി മുന്നോട്ട്പോകുന്ന ഖത്തറിന് നിരവധി വിജയങ്ങള്‍ ഇനിയും വരാനിരിക്കുന്നു.

Comments


Page 1 of 0