ലാൽകേർസ്-ആസ്റ്റർ വളണ്ടിയർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     March  02, 2019   Saturday   07:24:43pm

news
ദോഹ: ജീറോ ദേവസ്സിയുടെ സ്മരണാർത്ഥം ഖത്തറിലെ ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ്‌ ഓൺലൈൻ യൂണിറ്റ് ഖത്തർ കൂട്ടായ്മായും ആസ്റ്റർ വളണ്ടിയറുമായി ചേർന്ന് ഹമദ് ബ്ലഡ് ബാങ്കിന് വേണ്ടി സന്നദ്ധരക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

ഹമദ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് താങ്ങാവുകയായിരുന്നു ഖത്തറിലെ പ്രവാസി സമൂഹവും ലാൽ കെയെർസ് ഖത്തർ മെമ്പേഴ്സും. ലാൽ കെയെർസ് ഖത്തർ ചാപ്റ്റർ നടത്തുന്ന ആദ്യത്തെ രക്തദാനക്യാമ്പ് ആണ് ഇത്.


Sort by