// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  11, 2019   Monday   06:18:53pm

news



whatsapp

ദോഹ: ഈ വർഷത്തെ ദേശീയ കായിക ദിന സന്ദേശം പരസ്പര സ്നേഹമാണെന്ന് സാംസ്കാരിക കായിക വകുപ്പ് മന്ത്രി സ്വലാഹ് ബിൻ ഗാനിം അൽ അലി പറഞ്ഞു.

ഏഷ്യൻ കപ്പ് നേടിയ ഖത്തർ ജനതയുടെ ആഹ്ളാദ പ്രകടന ദിനം കൂടിയാണ് ഈ വർഷത്തെ ദേശീയ കായിക ദിനം. "കായിക രംഗത്തും ജീവിതത്തിൽ എല്ലാ മേഖലകളിലും പുലർത്തേണ്ട മഹത്തായ മൂല്യങ്ങളായ സ്നേഹം, സാഹോദര്യം, സ്പോർട്സ് മാൻ സ്പിരിറ്റ്, പ്രതിപക്ഷ ബഹുമാനം എന്നിവ യുടെ സന്ദേശമാണ് കായിക ദിനത്തിലൂടെ ഖത്തർ ജനത പരസ്പരം കൈമാറേണ്ടത്," മന്ത്രി പറഞ്ഞു.

ഒരേ സമയം മനുഷ്യ ശരീരവും മനസ്സും ആരോഗ്യമുള്ളതാവണം എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടത്. ഈ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തിക്കാൻ കായിക ദിനാചരണത്തിലൂടെ സാധിക്കേണ്ടതുണ്ട്. ലോക കായിക മാപ്പിൽ ഖത്തർ പുതിയ ഇടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. അതേ നിലവാരത്തിലേക്ക് ഖത്തർ ജനതയും വളരേണ്ടതുണ്ട്. കായിക വൃത്തികൾ ഒരു സാമൂഹിക പ്രവർത്തനമായി മാറണം" മന്ത്രി പറഞ്ഞു.

കായികദിനം പ്രമാണിച്ച് രാജ്യമെങ്ങും വിപുലമായ കായിക മത്സരങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കമ്പനികളും സംഘടനകളും ഗവണ്മെന്റ് ഡിപാര്‍ട്ട്‌മെന്‍ന്ടുകളും സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ നേടിയ ചരിത്ര വിജയം നാളത്തെ കായിക ദിനത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഉത്സാഹവും നല്‍കുന്നു.

Comments


Page 1 of 0