ഖത്തര്‍ നാഷണല്‍ മ്യൂസിയം മാര്‍ച്ച്‌ 27 ന് തുറക്കും

ഈയുഗം ന്യൂസ് ബ്യൂറോ     February  05, 2019   Tuesday   01:33:42pm

news
ദോഹ: ഖത്തര്‍ നാഷണല്‍ മ്യൂസിയം മാര്‍ച്ച്‌ 27 ന് തുറക്കുമെന്ന് ഖത്തര്‍ മ്യൂസിയം അതോറിറ്റി അറിയിച്ചു. ലോകശ്രദ്ധ നേടിയിട്ടുള്ള മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ആവേശത്തോടെയാണ് ഖത്തര്‍ ജനത കാത്തിരിക്കുന്നത്.

അതേസമയം ഉത്ഘാടന ചടങ്ങില്‍ പരിമിതമായ സീറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഖത്തര്‍ മ്യൂസിയം വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഖത്തര്‍ മ്യൂസിയംസ് ചെയര്‍പെര്‍സണ്‍ ഷെയ്ഖ അല്‍ മായസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലിഫ അല്‍ താനി അറിയിച്ചു.

ലോക പ്രശസ്ത ആര്‍ക്കിട്ടെക്റ്റ്‌ ജീന്‍ നോവെല്‍ ആണ് ഖത്തര്‍ മ്യൂസിയം ഡിസൈന്‍ ചെയ്തത്. 1975 ല്‍ സ്ഥാപിച്ച ദേശീയ മ്യൂസിയത്തിന്‍റെ നവീകരണമായിട്ടാണ് പുതിയ മ്യൂസിയം നിര്‍മ്മിച്ചത്‌.


Sort by