// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  04, 2019   Monday   06:01:00pm

news



whatsapp

ദോഹ: ഖത്തര്‍-യു.എ.ഇ ഏഷ്യന്‍ കപ്പ്‌ മത്സരം റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ഉപയോഗിച്ച ഒരു വാക്കിന്‍റെ പേരില്‍ ഒരു പ്രമുഖ ഒമാനി ഫുട്ബോള്‍ കോമെന്‍ഡേറ്റര്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഖലീല്‍ അല്‍ ബലൂഷി എന്ന ഒമാനിയാണ്‌ അബുദാബി അധികാരികളുടെ കോപത്തിനിരയായത്. യു.എ.ഇ ക്കെതിരെ മൂന്നാമത്തെ ഗോള്‍ ഖത്തര്‍ സ്കോര്‍ ചെയ്തപ്പോള്‍ ആവേശഭരിതനായ ബലൂഷി 'അവന്‍ (ഗോള്‍ അടിച്ച കളിക്കാരന്‍) അവര്‍ക്ക് മുകളില്‍ വന്നു' എന്ന പദം ഉപയോഗിച്ചു. ഗോള്‍ അടിക്കുക വഴി യു.എ.ഇ ക്ക് അപമാനമുണ്ടാക്കി എന്നാണ് അല്‍ ബലൂഷി ഉദ്ദേശിച്ചത്.

അല്‍ ബലൂഷി യു.എ.ഇ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയതായി യു.എ.ഇ വൈറല്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു. ആദ്യം ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് അദ്ദേഹം തന്‍റെ ക്ഷമാപണം യു.എ.ഇ സ്വീകരിച്ചാലും ഇല്ലെങ്കിലും തനിക്കു പ്രശ്നമില്ലെന്ന് പറഞ്ഞു.

"ഒരു ഫുട്ബാള്‍ കോമെന്‍ഡേറ്റര്‍ അപ്പോഴത്തെ ആവേശത്തില്‍ പലതും പറയുന്നു. അപ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ആലോചിച്ച് പറയുന്നതല്ല,"അല്‍ ബലൂഷി പറഞ്ഞു. "ഒമാനി പ്രേക്ഷകരുടെ സന്തോഷമാണ് എനിക്ക് പ്രധാനം. എന്‍റെ ക്ഷമാപണം സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല," അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ ആയിരക്കണക്കിന് ഒമാനികള്‍ ഖത്തറിനെ പിന്തുണച്ചിരുന്നു.

ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ ചരിത്ര വിജയം ഗള്‍ഫ്‌ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നു എന്ന സൂചനയാണ് ഇത്തരം സംഭവവികാസങ്ങള്‍ നല്‍കുന്നത്.

Comments


Page 1 of 0