// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  03, 2019   Sunday   12:28:15pm

news



whatsapp

ദോഹ: ഇന്ന് വൈകുന്നേരം വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇടിയോടും കാറ്റോടും കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളിൽ നേരിയ മഴയും തീരപ്രദേശങ്ങളിലും വടക്കൻ മേഖലയിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ കാറ്റിനു 26 നോട്ടിക്കല്‍ മൈൽ വരെ വേഗതയുണ്ടായിരിക്കും. കടലിൽ ശക്തമായ തിരമാല അനുഭവപ്പെടും. ദൂര കാഴ്ച വളരെ കുറവാകാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ദൂര കാഴ്ച 3 കിലോമീറ്ററിനും താഴെയായിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ രാത്രി 9 മണിയോടെ അൽ ഖോറിൽ കനത്ത ഇടിമിന്നലോടെ ശക്തമായ മഴ പെയ്തു. ദോഹയില്‍ ആകാശം പൂർണമായും മേഘാവൃതമാണ്. അൽ ഖോര്‍, അൽ വാബ്, മദീന ഖലീഫ, ദുഹൈൽ, ഗറാഫ, ഉംസലാൽ, സുമൈസിമ, ശമാൽ, ഉം ഖർന്, അൽ ജെറിയാൻ, ഖത്തർ യൂണിവേഴ്സിറ്റി, മൈദർ, അൽ വുഖൈർ, ദോഹ ജദീദ്, ഓൾഡ് സലത്ത, ന്യൂ സലത്ത, ഹിലാൽ, ദുഖാൻ എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്തുകൊണ്ടിരിക്കുന്നതായി പ്രദേശ വാസികൾ പറഞ്ഞു.

Comments


Page 1 of 0