// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  02, 2019   Saturday   08:32:12pm

news



whatsapp

ദോഹ: ഖത്തറിന് ചരിത്ര വിജയം നല്‍കിയ ഖത്തര്‍ ഫുട്ബോള്‍ ടീം അംഗങ്ങളെ ദോഹ എയര്‍പോര്‍ട്ടില്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു. ദേശീയ പതാകയുടെ നിറത്തിലുള്ള ഹാരമണിയിച്ചും ആലിംഗനം ചെയ്തുമാണ് അമീര്‍ ഫുട്ബോള്‍ താരങ്ങളെ സ്വീകരിച്ചത്.

ചരിത്ര വിജയം കരസ്ഥമാക്കിയ ടീമിനെയും കോച്ചിനെയും മറ്റു സ്റ്റാഫ്‌ അംഗങ്ങളെയും അമീര്‍ അഭിനന്ദിക്കുകയും ഇനി വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഇതേ വിജയം ആവര്‍ത്തിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

അമീറിന്‍റെ പേര്‍സണല്‍ പ്രതിനിധി ഷെയ്ഖ്‌ ജാസിം ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ്‌ ജോആന്‍ ബിന്‍ ഹമദ് അല്‍ താനി എന്നിവരും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കളിക്കാരുടെ കുടുംബാംഗങ്ങളും എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു.

ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ ദോഹ കോര്‍ണിഷില്‍ ഫുട്ബോള്‍ താരങ്ങളെ കാണാന്‍ തടിച്ചുകൂടിയിരുന്നു.

Comments


Page 1 of 0