// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  02, 2019   Saturday   03:12:15pm

news



whatsapp

ദോഹ: ഏഷ്യന്‍ കപ്പ്‌ നേടിയ ഖത്തറിന്റെ ചരിത്ര വിജയത്തില്‍ അറബ് ലോകമെങ്ങും ആഘോഷം. ഒമാന്‍ മുതല്‍ സുഡാന്‍ വരെയുള്ള അറബ് രാജ്യങ്ങളില്‍ ഫുട്ബാള്‍ ആരാധകര്‍ തെരുവിലിറങ്ങി ആഘോഷിച്ചു.

ഖത്തറിന്റെ വിജയം അറബ് ലോകത്തിന്‍റെ മുഴുവന്‍ വിജയമാണെന്ന് അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനി ട്വീറ്റ് ചെയ്തിരുന്നു.

ഒട്ടകം ബലികഴിച്ചും സമൂഹ മാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചും ഒമാനികള്‍ ഖത്തറിന്റെ വിജയം ആഘോഷിച്ചു. ദോഹയിലേക്ക് മടങ്ങുന്ന വഴി ഒമാനിലെ സോഹാറിലെത്തിയ ഖത്തര്‍ ടീമിനെ അഭിനന്ദിക്കാന്‍ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അബുദാബിയില്‍ നിന്നും ബസ്സില്‍ മൂന്നു മണിക്കൂര്‍ സഞ്ചരിച്ചാണ് ഖത്തര്‍ ടീം സോഹാറില്‍ എത്തിയത്.

വീടുകളിലും പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടിയും ഖത്തര്‍-ജപ്പാന്‍ മത്സരം വീക്ഷിച്ച കുവൈത്തികള്‍ ഓരോ ഗോളും ആഘോഷിച്ചു. പാട്ട് പാടി അല്‍ അന്നാബികളുടെ വിജയം ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തു.

ഫലസ്തീനിലെ ഗസ്സയില്‍ ആഘോഷങ്ങള്‍ രാത്രി മഴുവന്‍ നീണ്ടുനിന്നു. "ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ അറബികളെ പ്രതിനിധാനം ചെയ്യുന്നു' എന്നെഴുതിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

സുഡാനിലും നിരവധി പേര്‍ ഖത്തറിന്റെ വിജയം ആഘോഷിച്ചു. ജോര്‍ദാനില്‍ ഫുട്ബാള്‍ ആരാധകര്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച്കൂടി ഖത്തറിനെ പ്രശംസിച്ച് പാട്ട് പാടിയും നൃത്തം ചെയ്തും ഖത്തര്‍ പതാക ഉയര്‍ത്തിയും ആഘോഷിച്ചു.

Comments


Page 1 of 0