ഉഡാൻ പദ്ധതിയിൽ കോഴിക്കോടും; ഗപാഖ് ശ്രമങ്ങൾക്ക് വിജയം

ഈയുഗം ന്യൂസ് ബ്യൂറോ     January  30, 2019   Wednesday   10:04:59pm

news
ദോഹ: ചുരുങ്ങിയ ചിലവിൽ അഭ്യന്തര വിമാന സർവ്വീസ് നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഉഡാൻ പദ്ധതിയിൽ കോഴിക്കോട് എയർപോർട്ടിനേയും ഉൾപ്പെടുത്തുന്നു.

ഈ പദ്ധതി പ്രകാരം യാത്ര ചെയ്യാൻ ഒരു മണിക്കൂറിന് പരമാവധി 2,500 രൂപ മാത്രമായിരിക്കും ചെലവ്. അധികം വരുന്ന തുക കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള വയബിലിറ്റി ഫണ്ടിൽ നിന്ന് സബ്സിഡിയായി നൽകും. ടയർ 2, ടയർ 3 പട്ടികയിൽ വരുന്ന എയർപോർട്ട് പരിധിക്കുള്ളിൽ കച്ചവടം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ് - ഡൽഹി റൂട്ടിൽ സർവ്വീസ് നടത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.

കോഴിക്കോട് വിമാനത്താവളത്തെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗപാഖ് (ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ) ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ ചേർന്ന യോഗത്തില്‍ എയർപോർട്ട് അഡ്വൈവൈസറി ബോർഡ് മെമ്പറും, ഗപാഖ് ജന.സെക്രട്ടറിയുമായ ഫരീദ് തിക്കോടി പ്രസ്തുത ആവശ്യം ഉന്നയിക്കുകയും യോഗം തീരുമാനമായി രേഖപ്പെടുത്തുകയും ചെയ്തു. ഗപാഖ് ഇതിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും എയർപോർട്ട് അധികാരികളെയും അഭിനന്ദിച്ചു.

ഗപാഖ് പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു.


Sort by