// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  29, 2019   Tuesday   02:00:43pm

news



whatsapp

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നും ദോഹയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് 800 ഗ്രാം തൂക്കം വരുന്ന ഹഷീഷ് പിടികൂടിയത്.

ലഗേജുകൾ പരിശോധിക്കുന്നതിനിടയിൽ ഒരു ബാഗേജിൽ സംശയാസ്പദമായ വസ്തു കണ്ടതിനെ തുടർന്ന് കസ്റ്റംസ് വിഭാഗത്തിന് വിവരം കൈമാറുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ നാല് കഷ്നങ്ങളായി പൊതിഞ്ഞ നിലയില്‍ മയക്കുമരുന്ന് കണ്ടെത്തി.

ബാഗേജ് ഉടമയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും പിടിച്ചെടുത്ത മയക്കുമരുന്ന് ഡ്രഗ്‌സ് ഡിപ്പാർട്മെന്റിന് കൈമാറുകയും ചെയ്തതായി കസ്റ്റംസ് ഡയറക്റ്റർ അജബ് അൽ കഹ്താനി പറഞ്ഞു.

Comments


Page 1 of 0