// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  23, 2019   Wednesday   02:30:33pm

news



whatsapp

ദോഹ: പേള്‍ ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌. 2017 മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2018 ല്‍ 13 മില്ല്യന്‍ വാഹനങ്ങള്‍ പേള്‍ ഖത്തര്‍ ദ്വീപില്‍ പ്രവേശിച്ചു. 2017 ല്‍ ഇത് 11 മില്ല്യന്‍ ആയിരുന്നു. ഒരു ബിസിനസ്‌, ടൂറിസ്റ്റ്‌ കേന്ദ്രം എന്ന നിലയില്‍ പേള്‍ ഖത്തറിന്‍റെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് യുണൈറ്റഡ് ഡിവലപ്മെന്റ് കമ്പനി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

പേള്‍ ഖത്തറിന്റെ കവാടത്തില്‍ ഘടിപ്പിച്ച അത്യാധുനിക ഉപകരണത്തിന്‍റെ സഹായത്തോടെയാണ് വാഹനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. ഇവയില്‍ സന്ദര്‍ശകര്‍, ടൂറിസ്ടുകള്‍, ബിസിനസ്‌ ഉടമസ്ഥര്‍, ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങള്‍ ഉള്‍പ്പെടും.

കഴിഞ്ഞ ഡിസംബര്‍ മാസം ഒരു ദിവസം ശരാശരി 38,778 വാഹനങ്ങള്‍ പേള്‍ ഖത്തറില്‍ എത്തി.

Comments


Page 1 of 0