// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  13, 2019   Sunday   07:18:28pm

news



whatsapp

ദോഹ: നാളെ (തിങ്കൾ) രാവിലെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നും ദൂര കാഴ്ച വളരെ കുറവായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പിന് കീഴിലെ സിവിൽ ഏവിയേഷൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തീര പ്രദേശങ്ങളില്‍ മൂടൽ മഞ്ഞിന് ശക്തി കൂടും. ആകാശം പലയിടങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും. ഇപ്പോൾ അടിച്ചു വീശിക്കൊണ്ടിരിക്കുന്ന സാമാന്യം ശക്തിയോടെയുള്ള ശീതക്കാറ്റ് ഏതാനും ദിവസങ്ങൾ കൂടി തുടരും. രാജ്യത്ത് അനുഭവപ്പെടാനിടയുള്ള ഏറ്റവും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശ റോഡുകളിലും ശമാൽ റോഡിലും കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. സൂര്യൻ ഉദിച്ച ശേഷവും ഏറെ വൈകിയാണ് മഞ്ഞ് മായുന്നത്. ദോഹ-ശമാല്‍ റോഡില്‍ ഇരു വശത്തും കമ്പനി ബസ്സുകൾ, ട്രക്കുകൾ എന്നിവ നിർത്തിയിട്ടിരിക്കുന്ന കാഴ്ച പതിവാണ്. അപകട സാധ്യത മൂലം ചിലയിടങ്ങളിൽ പോലീസ് വലിയ വാഹനങ്ങൾ തടയുന്നു.

ഇരട്ട ഇൻഡിക്കേറ്റർ (ഹസാഡ് ലൈറ്റ്) മഞ്ഞ് സമയത്ത് ഉപയോഗിക്കരുത് എന്നും ഇത് അപകടം വരുത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Comments


Page 1 of 0