ആസ്റ്റർ ഹോസ്പിറ്റൽ സമ്പൂർണ്ണ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി

ഈയുഗം ന്യൂസ് ബ്യൂറോ     December  25, 2018   Tuesday   08:58:31pm

news
ദോഹ: ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വിജയകരമായി സമ്പൂർണ്ണ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ആസ്റ്റർ ഹോസ്പിറ്റലിലെ അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രശസ്‌ത അസ്ഥിരോഗവിദഗ്ദനും ഡോക് മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഡയറക്ടറുമായ ഡോ. ഇമാനുവൽ ടൊളേസയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. സീൻ വെബ്ബർ എന്ന അൻപത്തിനാല് കാരനായ ദക്ഷിണാഫ്രിക്കൻ പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഗുരുതരമായ ഓസ്റ്റിയോ ആർത്രറൈറ്റിസ് ബാധിച്ചിരുന്ന സീൻ വെബ്ബറിന് കഠിനമായ കാൽമുട്ട് വേദന കാരണം ഒട്ടും നടക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇത്തരം അസുഖങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിത്സരീതിയായ സമ്പൂർണ്ണ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം പരസഹായം ഇല്ലാതെ നടക്കാൻ സാധിച്ച സീൻ വെബ്ബർ ഉടൻ തന്നെ കുടുംബത്തോടൊപ്പം സ്വദേശമായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങും.

“കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഞാൻ ഖത്തറിൽ ഉണ്ട്. കാൽമുട്ടിന് ആർത്രറൈറ്റിസ് ബാധിച്ചിട്ടുള്ള ഒരുപാട് ആളുകളെ ഇതിനോടകം ചികിൽസിക്കാൻ സാധിച്ചു. ഇത്തരം അസുഖങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിത്സരീതി കാൽമുട്ട് മാറ്റിവയ്ക്കുന്നതാണ്. സർജറിക്ക് ശേഷം ആളുകൾ വിജയകരമായി ജീവിതത്തിലേക്ക് മടങ്ങി വരുന്നത് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷമുണ്ട്," സർജറിക്ക് നേതൃത്വം കൊടുത്ത ഡോ. ടൊളേസ പറഞ്ഞു. അടുത്തിടെ ആരംഭിച്ച ഡോക് മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഡയറക്ടറും അസ്ഥിരോഗവിദഗ്ദ്ദനുമാണ് അദ്ദേഹം.

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും ആരോഗ്യ സംരക്ഷണരംഗത്തെ അതികായകരായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഭാഗമാണ് ദോഹ ഓൾഡ് എയർപോർട്ടിന് സമീപം പ്രവർത്തിക്കുന്ന ആസ്റ്റർ ഹോസ്പിറ്റൽ. അത്യാധുനിക ഓപ്പറേഷൻ തീയേറ്ററുകൾ, ഐ.സി.യു, ഡെലിവറി സ്യൂട്ട്, ബ്ലഡ് ബാങ്ക്, പ്രൈവറ്റ് റൂമുകൾ തുടങ്ങീ സൗകര്യങ്ങളോടെ 2017 ജൂണിൽ പ്രവർത്തനം ആരംഭിച്ച ആസ്റ്റർ ഹോസ്പിറ്റൽ, വിജയകരമായി സമ്പൂർണ്ണ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുക വഴി പുതിയ നാഴികക്കല്ല് പിന്നിട്ടു.

“ഖത്തറിലെ ആരോഗ്യരംഗത്തെയും ആസ്റ്റർ ഹോസ്പിറ്റലിനെയും സംബന്ധിച്ച് ഏറെ നേട്ടങ്ങൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോകുന്നത്. ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ ഹോസ്‌പിറ്റൽ എന്ന നിലയിൽ നിന്നും സദേശികൾക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകക്കുന്ന ഏറെ ജനപ്രീതിയുള്ള സ്ഥാപനമായി ആസ്റ്റർ ഹോസ്പിറ്റൽ വളർന്നു. ഇതിനായി ആസ്റ്ററിലെ ഡോക്ടർമാരോടൊപ്പം പുറത്തുനിന്നുള്ള ഒരുപാട് പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും ലഭ്യമായിട്ടുണ്ട്. എല്ലാവരോടും ഏറെ നന്ദിയുണ്ട്," ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഖത്തറിലെ ചീഫ് എക്സികുട്ടീവ് ഓഫിസർ, ഡോ. സമീർ മൂപ്പൻ പറഞ്ഞു.”

രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും ഒപ്പം സുരക്ഷിതത്വവും നൽകാൻ ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റൽ ഏറെ പ്രതിജ്ഞാബന്ധമാണെന്നും അതുവഴി നല്ല രോഗികൾക്ക് സംതൃപ്തിയും നല്ല ചികിത്സാഫലവും ലഭിക്കുന്നുണ്ടെന്നും ആസ്റ്റർ ഹോസ്പിറ്റൽ ദോഹയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, കപിൽ ചിബ് പറഞ്ഞു. വരുന്ന മാസങ്ങൾക്കിടയിൽ അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ ചികിത്സാവിഭാഗങ്ങൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Sort by