// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  28, 2018   Wednesday   06:51:46pm

news



whatsapp

ദോഹ: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആന്റിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലോക ആന്റിബയോട്ടിക് അവബോധവാരാചരണം നടത്തി. നവംബർ 12നും 18നും ഖത്തറിലെ അസ്റ്ററിന്റെ എല്ലാ മെഡിക്കൽ സെന്ററുകളും ദോഹ ഓൾഡ് എയർപോർട്ടിലെ ആസ്റ്റർ ഹോസ്പിറ്റലിലും സംഘടിപ്പിച്ച വിവിധ പരിപാടികളിലും മത്സരങ്ങളിലും ആസ്റ്റർ ജീവനക്കാരടക്കം ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കുമിടയിൽ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയങ്ങൾ തീർക്കുന്നതിനും വേണ്ടി ലോക ആരോഗ്യ സംഘടനയാണ് എല്ലാ വർഷവും നവംബർ മാസത്തിൽ ലോക ആന്റിബയോട്ടിക് അവബോധവാരാചരണത്തിനായി ആഹ്വാനം ചെയ്തതത്.

ആന്റിബയോട്ടിക്കിന്റെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി ആസ്റ്റർ പോസ്റ്റർ, ക്വിസ് തുടങ്ങീ പരിപാടികളും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബോധവൽകരണങ്ങളും സംഘടിപ്പിച്ചു. ആസ്റ്ററിലെ ജീവനക്കാരടക്കം അഞ്ഞൂറിലധികം ആളുകൾ ആന്റിബയോട്ടിക് ഉപഭോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിജ്ഞയെടുത്തു.

"ആന്റിബയോട്ടിക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക" എന്നതാണ് ഇത്തവണത്തെ വാരാചരണത്തിന്റെ മുദ്രവാക്യമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഖത്തറിലെ ചീഫ് എക്സിക്കുട്ടീവ് ഓഫിസർ ഡോ.സമീർ മൂപ്പൻ പറഞ്ഞു. ബാക്ടീരിയകളെ നിയന്ത്രിക്കുന്നതിനായി ആരോഗ്യപരിചരണരംഗത്ത് ആന്റിബയോട്ടിക്കുകളുടെ പ്രാധാന്യം ഏറെ വലുതാണെന്നും ഡോക്ടർമാരുടെയും മറ്റു അംഗീകൃത ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശം അനുസരിച്ചു മാത്രമേ ഉപയോഗിക്കാവൂ. ശരീരം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് കാരണം ശരീരത്തിൽ ബാക്ടീരിയകൾ അനിയന്ത്രിതമായി പെരുകുകയും അവ അസുഖങ്ങൾ കൂടുതൽ ഗുരുതരമാക്കുകയും ചെയ്യും. ശരീരം ആന്റിബയോട്ടിക് പ്രതിരോധിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നത് വളരെ അപകടകരമാണെന്ന് ചടങ്ങിൽ പങ്കെടുക്കവെ ഖത്തർ ആരോഗ്യമന്ത്രാലയം പ്രതിനിധി, ഡോ. നഹ്‌ല ഹസ്സൻ ഷെറഫ് പറഞ്ഞു. ഇത് അസുഖങ്ങളുടെ തീവ്രത കൂടുന്നതിന് കാരണമാകുമെന്നും ഇതുമൂലം ചികിത്സ സമയം കൂടുമെന്നും അവർ വ്യക്തമാക്കി. ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി കുറക്കുന്നതാണ് ശരീരത്തിന്റെ പ്രതിരോധം കുറക്കാനുള്ള മാർഗ്ഗമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഖത്തറിലെ ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ ഡോ. മഹേഷ് പട്ടേൽ പറഞ്ഞു. അനവസരങ്ങളിലും ഡോക്ടറുടെ നിർദ്ദേശം അനുസരിക്കാതെയും ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments


Page 1 of 0