// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
November  19, 2018   Monday   02:00:12pm

news



whatsapp

ദോഹ: 2022 വേള്‍ഡ് കപ്പ്‌ കൌണ്ട്ഡൌണ്‍ നവംബര്‍ 21 ന് ആരംഭിക്കും. അന്നേ ദിവസം ആഘോഷമാക്കാന്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തതായി വേള്‍ഡ് കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ആയ ബിഇന്‍ സ്പോര്‍ട്സ് ചാനല്‍ അധികൃതര്‍ അറിയിച്ചു.

‎2022 നവംബര്‍ 21 നാണ് ലോക കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഡിസംബര്‍ 18 ന് അവസാനിക്കും. നാല് വര്‍ഷം നീണ്ട് നില്‍ക്കുന്ന കൌണ്ട്ഡൌണ്‍ ആണ് മറ്റന്നാള്‍ ആരംഭിക്കുന്നത്.

2010 മുതല്‍ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ആണ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഇന്‍ സ്പോര്‍ട്സ് ചാനല്‍. മറ്റന്നാള്‍ ഖത്തര്‍ ലോക കപ്പിനെക്കുറിച്ചുള്ള പ്രത്യേകം പരിപാടികള്‍ ഗ്രൂപ്പിന്‍റെ എല്ലാ ചാനലുകളിലും ലൈവ് ആയി സംപ്രേഷണം ചെയ്യും. ഖലിഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ പ്രോഗ്രാം അവതരിപ്പിക്കും. രാജ്യത്ത് നടക്കാനിരിക്കുന്ന ഫുട്ബോള്‍ ഉത്സവത്തിന്‍റെ രൂപം പ്രേക്ഷകരില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.

"ഒരു അപൂര്‍വമായ ഫുട്ബോള്‍ അനുഭവമായിരിക്കും ഖത്തര്‍ ലോകത്തിന് നല്‍കുക എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്‌. ഏഷ്യന്‍ ഗെയിംസ്, ലോക പുരുഷ ഹാന്‍ഡ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ഖത്തറില്‍ നടന്ന എല്ലാ സ്പോര്‍ട്സ് ഇവന്ടുകളും വമ്പിച്ച വിജയമായിരുന്നു," ബിഇന്‍ മീഡിയ ഗ്രൂപ്പ്‌ സ്പോര്‍ട്സ് ഉപദേശകന്‍ ജോണതന്‍ വൈറ്റ്ഹെഡ് പറഞ്ഞു.

ചാനലിന്റെ പ്രോഗ്രാമ്മുകള്‍ സാമൂഹിക മാധ്യമങ്ങളായ ഇന്‍സ്ടഗ്രാം, ഫേസ്ബുക്ക്‌, ട്വിറ്റെര്‍ എന്നിവയിലൂടെയും കാണാവുന്നതാണ്.

Comments


Page 1 of 0