// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  28, 2018   Sunday   07:14:52pm

news



whatsapp

ദോഹ: "പുതിയ പ്രവാസം പുതിയ കേരളം, നമുക്ക്‌ അതിജീവിക്കുക" എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തർ നടത്തുന്ന ക്യാമ്പയിന് വിവിധ ജില്ലകളിൽ പ്രൗഢമായ ഉദ്ഘാടനങ്ങൾ. കൾച്ചറൽ ഫോറം ഹാൾ നുഐജ, യൂത്ത് ഫോറം ഹാൾ ഹിലാൽ, സി ഐ സി ഹാൾ മന്സൂറ എന്നിവിടങ്ങളിൽ വിവിധ സമയങ്ങളിലായി ഉദ്‌ഘാടന സമ്മേളനങ്ങൾ നടന്നു.

കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രവാസി ക്ഷേമ ഗൈഡിന്റെ പ്രകാശനം ഉദ്ഘാടന സമ്മേളനങ്ങളിൽ നടന്നു. കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കർ, റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സെക്രട്ടറി അബ്ദുൽ ഗഫൂർ, മുഹമ്മദ് കുഞ്ഞി എന്നിവർ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രെസിഡന്റുമാരായ നജീബ്. സി. എച്, ഷാനവാസ് ഖാലിദ്, റഷീദലി മലപ്പുറം, യാസർ അറഫാത്ത് കരിങ്ങനാട്, ഷംസീർ ഹസ്സൻ, അബ്ദുൽ സലാം തിരുവനന്തപുരം, എറണാകുളം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ മാഞ്ഞാലി എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ കെ ടി മുബാറക്, ഷാനവാസ് ഖാലിദ്, അനീസ് റഹ്മാൻ എന്നിവർ കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ .സി, കൺവീനർ താസീൻ ആമീൻ, കണ്ണൂർ ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുല്ലാഹ് എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ സുന്ദരൻ തിരുവനന്തപുരം, അലവിക്കുട്ടി, മുഷ്‌താഖ്‌ കൊച്ചി, സംസ്ഥാന കമ്മിറ്റി അംഗം ആബിദ സുബൈർ എന്നിവർ വിവിധ സമ്മേളനങ്ങളിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ ജില്ലകളിൽ ജില്ലാ നേതാക്കളായ നസീമ ടീച്ചർ, മുഹമ്മദ് അലി, അബൂബക്കർ സിദ്ധീഖ്, നജ്‌ല നജീബ്, ഹുമൈറ അബ്ദുൽ വാഹിദ്, മർസൂക്ക് തൊയക്കാവ്, കലാം ആർ വി, സമദ് വയനാട്, ജയ്സൺ, ആസിഫ് ഷിബു ഹംസ, മുഹമ്മദ് നജീം, ജോജൻ ജോസഫ്, താഹ പെരുമ്പാവൂർ, നിസ്തർ കളമശ്ശേരി, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു .

നാടൻ പാട്ട്, കവിത, ഗാനം, മിമിക്രി, മാജിക് ഷോ, മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ ഉദ്‌ഘാടന സമ്മേളനങ്ങൾക്ക് മാറ്റ് കൂട്ടി

Comments


Page 1 of 0