// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
October  25, 2018   Thursday   12:59:11am

news



whatsapp

ദോഹ: ഖത്തര്‍ ചാരിറ്റി ബ്രാഞ്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഏഷ്യന്‍ സ്‌കൂള്‍ ഫിയസ്റ്റക്ക് സീനിയര്‍ കാറ്റഗറി കഥാപ്രസംഗ മത്സരത്തോടെ അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടക്കമായി.

ഖത്തറിലെ ഇരുപതിലധികം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തില്‍ അധികം വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളിലായി പങ്കെടുക്കുന്നത്. കലാ മത്സരങ്ങള്‍ നവംബര്‍ രണ്ടു വരെ നീളും.

കിഡ്സ് (കെ.ജി.ഒന്ന് & രണ്ട്), സബ് ജൂനിയര്‍ (ഗ്രേഡ് ഒന്ന്, രണ്ട്), ജൂനിയര്‍ (ഗ്രേഡ് മൂന്ന്, നാല്, അഞ്ച്), പ്രീ-സീനിയര്‍ (ആറ്, ഏഴ്, എട്ട്), സീനിയര്‍ (ഗ്രേഡ് ഒന്‍പത്, പത്ത്, 11, 12) എന്നീ വിഭാഗങ്ങളിലായി 27 ഇനങ്ങളിലായാണ് മത്സരം. നവംബര്‍ രണ്ടിന് നടക്കുന്ന കെ.ജി, സബ് ജൂനിയര്‍ വിഭാഗത്തിലേക്കുള്ള മത്സരങ്ങളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈ മാസം മുപ്പത് വരെ നടത്താമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ മത്സരം തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പായി വേദിയില്‍ എത്തണമെന്നും സംഘാടകര്‍ അറിയിച്ചു.

ജൂനിയര്‍ വിഭാഗത്തില്‍ കംപ്ലീറ്റ് ദ പിക്ചര്‍ ആന്‍ഡ് കളര്‍, വാര്‍ത്താ വായന, പ്രസംഗം, പദ്യ പാരായണം (കവിത ചൊല്ലല്‍), മോണോ ആക്ട് എന്നീ ഇനങ്ങളില്‍ മത്സരിക്കാം. പ്രീ സീനിയര്‍ വിഭാഗത്തില്‍ ക്ലേ മോഡലിങ്, പെന്‍സില്‍ ഡ്രോയിങ്, വാര്‍ത്താ വായന, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘ ഗാനം (ഗ്രൂപ്പ് സോങ്) എന്നീ മത്സരങ്ങളാണ് നടക്കുക.

സീനിയര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ക്രാഫ്റ്റ് ഇന്‍സ്റ്റാലേഷന്‍, പെന്‍സില്‍ ഡ്രോയിങ്, ലേഖനം എഴുത്ത്, അടിക്കുറിപ്പ് എഴുതുക, പ്രസംഗം, പദ്യ പാരായണം, മോണോ ആക്ട്, കഥാപ്രസംഗം, സംഘ ഗാനം എന്നീ ഇനങ്ങളിലും പങ്കെടുക്കാം.

നവംബര്‍ 2ന് നടക്കുന്ന കിഡ്‌സ്, സബ്ജൂനിയര്‍ കാറ്റഗറി ഓണ്‍ലൈന്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55402673, 66233733, 55643799, 66787007 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇന്ത്യ, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് സമൂഹങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഫിയസ്റ്റയില്‍ പങ്കെടുക്കുന്നത്.

news

Comments


Page 1 of 0