// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  22, 2018   Saturday   05:48:15pm

news



whatsapp

ദോഹ: ഗൃഹാതുരതയുടെ അനുഭവ കാഴ്ചകളിൽ നിന്ന് പഠന തിരക്കിലേക്ക് പോകുന്ന കുട്ടികൾക്ക് അവധിക്കാല കാഴ്ചകൾ പങ്കു വെക്കുന്നതിനായി എഫ്. സി. സി വനിതാ വേദി ഒരുക്കിയ "മലയാള മഴ " അനുഭവ കുറിപ്പ്, ഫോട്ടോഗ്രാഫി മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ടൈം ടേബിൾ ജീവിതശൈലിയിൽ നിന്ന് അനുഭവങ്ങളുള്ള ഗ്രാമ്യതയുടെ ജിവിതത്തെ പകർത്തുന്ന "മലയാള മഴ" ഖത്തറിൽ എഫ്. സി. സി വനിതാ വേദി വർഷങ്ങളായി നടത്തിവരുന്ന വേറിട്ട മത്സരമാണ്.

മൂന്ന് കാറ്റഗറിയിൽ ആയി നടത്തപ്പെട്ട മത്സരത്തിൽ നാലാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള 150 ഓളം കുട്ടികളാണ് പങ്കെടുത്തത്. ഇന്ത്യൻ ഫോട്ടോഗ്രഫി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഓറിയന്റേഷൻ ക്ളാസ്സിന് ഫൈസൽ ഇസ്മയിൽ, ഷാഹിൻ ഒളകര, അജിത്ത് എവറസ്റ്റർ എന്നിവർ നേതൃത്വം നൽകി.

പരിപാടികൾ എഫ് സി സി വനിതാ വേദി പ്രവർത്തകരായ അപർണ റെനിഷ്, ശ്രീലേഖ ലിജു, സലീല സർഫറാസ്, സഫൂറ സലിം, സുനില അബ്ദുൾ ജബ്ബാർ, ലിജി അബ്ദുള്ള, സൗമി ഷൗക്കത്ത്, കമറുന്നീസ ഷാജുദ്ദീൻ, ജംഷീല ഷമീം, നൗഫിറ ഹുസൈൻ, റംഷിദ ബദറുദ്ദീൻ, സുമയ്യ തസീൻ, നസീഹ മജീദ്, ബിന്ദു ഹരിദാസ് എന്നിവര്‍ നിയന്ത്രിച്ചു.

Comments


Page 1 of 0