// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  16, 2018   Monday   09:18:44pm

news



നൂറ അൽ ഹാജിരി എന്ന ചിത്രകാരിയാണ് പുതിയ സൃഷ്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

whatsapp

ദോഹ: ഖത്തർ ജനതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ തമീം അൽ മജ്‌ദ് ചിത്രത്തിന് ശേഷം ഖത്തർ അമീർ ഷെയ്ഖ്‌ തമീം ബിൻ ഹമദ് അല്‍ ഥാനിയുടെ പുതിയ ചിത്രം വരച്ച് സ്വദേശി വനിത ശ്രദ്ധ നേടുന്നതായി പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

നൂറ അൽ ഹാജിരി എന്ന ചിത്രകാരിയാണ് ലോക കപ്പും അമീറിന്റെ ഫോട്ടോയും അതിൽ ഖത്തർ എന്നതിലെ Q എന്ന ഇംഗ്ളീഷ് അക്ഷരത്തിനുള്ളിൽ ഖത്തർ എന്ന് അറബിയിൽ എഴുതി see you in 2022 എന്ന അടിക്കുറിപ്പോടെ ഇന്ന് മുതൽ ഒരു ജനതയുടെ മുഖചിത്രമായി മാറാവുന്ന സൃഷ്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്നലെ റഷ്യയിൽ അമീർ ഔദ്യോഗികമായി വേൾഡ് കപ്പ് 2022 നടത്തിപ്പ് ചുമതല ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഒരുപാട് കാര്യങ്ങൾ സന്ദേശമായി അന്തർഭവിച്ച ഈ ചിത്രവുമായി നൂറ അൽ ഹാജിരി രംഗത്ത് വന്നിരിക്കുന്നത്.

ഖത്തർ ജനത വർത്തമാനകാല സംഭവങ്ങളോട് എത്ര പെട്ടെന്നാണ് സർഗാത്മകമായി പ്രതികരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ ചിത്രം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. ''ഖത്തർ ലോക രാജ്യങ്ങൾക്ക് മുന്നിൽ തല ഉയർത്തി നിന്ന നിമിഷങ്ങളിൽ ഒരു പൗരന്‍ എന്ന നിലയിൽ തനിക്കുണ്ടായ അഭിമാനമാണ് ഈ ചിത്രത്തിൽ ഞാൻ വരച്ച് വെച്ചിട്ടുള്ളത്,'' നൂറ അൽ ഹാജിരി പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.

ഉപരോധം ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ അമീറിന്റെ ചിത്രം കൂടുതൽ കരുത്തും ആത്മവിശ്വാസവും ഉള്ളതായി വരയ്ക്കാൻ ശ്രമിച്ചതാണ് എന്നും അവർ കൂട്ടി ചേർത്തു.

Comments


Page 1 of 0